മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ.യദുകൃഷ്ണന്‍. ഭാര്യയുടെ മൊബൈല്‍ മന്ത്രി കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രിയുടെ നിര്‍ദേശാനുസരണം പേഴ്സണല്‍ സ്റ്റാഫ് ഭാര്യയെ മര്‍ദിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ യദുകൃഷ്ണന്‍ ആരോപിച്ചു. താന്‍ പറഞ്ഞതൊക്കെ തെറ്റെങ്കില്‍ മന്ത്രി തനിക്കെതിരെ കേസെടുക്കട്ടെയെന്നും യദുകൃഷ്ണന്‍ കുറിച്ചു.
'എവിടെ നിന്നോ കിട്ടിയ ഒരു സ്ക്രീൻ ഷോട്ടിന്‍റെ പേരിൽ ഒരു എംഎൽഎക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളും കേസ്സെടുത്ത പൊലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലൊ.....
1. സംസ്ഥാന മന്ത്രി കെ.ബി.ഗണേഷ് കുമാർ വാളകത്തെ കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലെ ?
2. ഭാര്യ ആ അവിഹിതം കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ ?
3. ഭാര്യ സ്വന്തം മൊബൈലിൽ തെളിവുകൾ ശേഖരിച്ചത് അറിഞ്ഞില്ലെ ?
4. ഭാര്യയുടെ മൊബൈൽ മന്ത്രി കൈക്കലാക്കാൻ ശ്രമിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
5. ഭാര്യയെ മന്ത്രിയുടെ നിർദ്ദേശാനുസരണം പേഴ്സണൽ സ്റ്റാഫ് മർദിച്ചത് നിങ്ങൾ അറിഞ്ഞില്ലെ?
4. ഭാര്യ, പോലീസിൻ്റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയത് നിങ്ങൾ മുക്കിയില്ലെ?
5. കീഴൂട്ട് വീട്ടിലെത്തിയ പൊലീസിനെ മന്ത്രിഭാര്യ അവിഹിതത്തിൻ്റെ തെളിവുകൾ നൽകിയത് നിങ്ങളറിഞ്ഞില്ലെ ?
6. മന്ത്രി ഭാര്യക്ക് പരിക്കേറ്റിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?
7. 112 ൽ നൽകിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?
ചുരുക്കത്തിൽ, ഒരു മന്ത്രി സ്വന്തം വീട്ടിൽ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ട്, ഭാര്യ കൈയോടെ പൊക്കിയിട്ട്, പൊലീസിൽ പരാതി നൽകിയിട്ട്, ഭാര്യയെ കൈയേറ്റം ചെയ്തിട്ട് ഈ നാട്ടിൽ ഒരു നടപടിയുമില്ലെ ? ഇതെന്ത് നീതി ?
ഞാൻ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കിൽ മന്ത്രി എനിക്കെതിരെ കേസ്സെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല,' യദുകൃഷ്ണന്‍ കുറിച്ചു.
ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്‍ ആരോപിച്ചത്. 2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്തുക്കൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്നമെന്ന് ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു.
തനിക്കെതിര ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണെന്നായിരുന്നു ഗണേഷ്കുമാറിന്‍റെ മറുപടി. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.