നടി സീമാ ജി. നായരുടെ സഹോദരീഭർത്താവും സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജൻ അന്തരിച്ചു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ മകളാണ്.സീമാ ജി. നായർ തന്നെയാണ് മരണവാർത്ത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്

‘എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് എന്റെ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി’, എന്നായിരുന്നു സീമാ ജി. നായരുടെ കുറിപ്പ്.പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജൻ.

ENGLISH SUMMARY:

Girijan, the brother-in-law of actress Seema G Nair and father-in-law of music composer Deepak Dev, has passed away. His death was announced by Seema G Nair on Facebook, where she described him as being like a father figure to her.