new-it-park-trivandrum

TOPICS COVERED

തിരുവനന്തപുരം ടെക്നോപാർക്കിൽ പുതിയ ഐടി പാർക്കിനുള്ള ധാരണാപത്രം ഒപ്പുവച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് മന്ത്രി പി രാജീവ്. പാർക്കിന്റെ മൂന്നാം ഘട്ട ക്യാമ്പസിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യൂ ഹബ് ട്രിവാൻഡ്രം ഐടി പാർക്ക് നിർമ്മിക്കാനുള്ള ധാരണാപത്രമാണ് ഇന്ന് ഒപ്പിട്ടതെന്നും ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

പദ്ധതിയിലൂടെ 5.15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക സൗകര്യമാണ് തലസ്ഥാനത്ത് ഒരുങ്ങുന്നത്. 18 നിലകളിലായി ഉയരുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 

മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഐടി മേഖലയിൽ നേരിട്ട് 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നമ്മുടെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശരിയായ ദിശയിൽ സഞ്ചരിക്കുന്നു എന്നുകൂടിയാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ വിശദീകരിക്കുന്നു. 

ENGLISH SUMMARY:

A new IT Park is being established in Technopark, Trivandrum, with the signing of a Memorandum of Understanding for its development. This significant project will bring advanced facilities and create numerous employment opportunities in the IT sector for the youth of Kerala.