prabhavathi-mvd

ഫുട്പാത്തിലൂടെ ഇരുചക്രവാഹനവുമായെത്തിയ വ്യക്തിയെ തടഞ്ഞു നിര്‍ത്തിയ പ്രഭാവതിയമ്മയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ ആദരം. കഴിഞ്ഞ ദിവസമായിരുന്നു ആക്ടീവയുമായെത്തിയ വ്യക്തിയെ ഫുട്പാത്തില്‍വച്ച് അമ്മ തടഞ്ഞത്. എന്നാല്‍ അമ്മയോട് ഒന്നും രണ്ടും പറഞ്ഞ് മുന്നോട്ട് തന്നെ പോകാന്‍ ശ്രമിച്ച ഇരുചക്രയാത്രികനെ കാലുകൊണ്ടു തടഞ്ഞു നിര്‍ത്തി. ഒടുവിലിയാള്‍ പ്രഭാവതിയമ്മയ്ക്ക് മുന്‍പില്‍ സുല്ലിട്ട് തിരിച്ചുപോയി.

ഈ വിഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നാലെ മോട്ടോര്‍വാഹന വകുപ്പിന്റേയും ശ്രദ്ധയില്‍പ്പെട്ടു. മോട്ടോര്‍വാഹനവകുപ്പ് പ്രഭാവതിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അമ്മ ചെയ്ത നല്ല പ്രവൃത്തിക്ക് ഞങ്ങളുടെ ഒരു ആദരം എന്നു പറഞ്ഞ വകുപ്പ് ഉദ്യോഗസ്ഥന്‍ ഇത്തരം ആളുകളുടെ ചിത്രങ്ങള്‍ ഇനിയുണ്ടെങ്കില്‍ നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇനി ചിത്രങ്ങളൊന്നുമില്ലെന്നും തന്‍റെ ഫോണ്‍ വളരെ മോശമാണെന്നും പറഞ്ഞ പ്രഭാവതിയമ്മയുടെ വാക്കുകള്‍ ചിരി പടര്‍ത്തി.

അയാളുടെ നമ്പര്‍ ഒന്നും താന്‍ നോട്ട് ചെയ്തില്ലെന്നും വിനയത്തോടെ തന്നെയാണ് ഇരുചക്രയാത്രികന്‍ പെരുമാറിയതെന്നും അമ്മ പറയുന്നു. എന്നാല്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് പറഞ്ഞ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ഇത്തരം പ്രവൃത്തികള്‍ തുടരണമെന്നും പറയുന്നു. പ്രഭാവതിയമ്മയെ ആദരിക്കുന്ന വിഡിയോയും പുറത്തുവന്നു. സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കയ്യടിയായിരുന്നു പ്രഭാവതിയമ്മയുടെ വിഡിയോക്ക് ലഭിച്ചിരുന്നത്.

 

 

Prabhavathi Amma got official recognition from the Motor vehicle department:

Prabhavati Amma, who bravely stopped a motorcyclist riding on a footpath. Her actions garnered widespread attention and an official recognition from the Motor Vehicles Department for upholding road safety.