മുരുകന്‍ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയ്ക്ക് ഇന്ന് ഇരുപത്തഞ്ച് വയസ്. കവിതയുടെ പിറന്നാളാഘോഷം കവിയുടെ ജന്മനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കണ്ണട കവിതയിലൂടെ പങ്കിടാന്‍ ശ്രമിച്ച ആശങ്കകള്‍ രൂപാന്തരം പ്രാപിച്ച് ലോകമെങ്ങും ഇന്നും കാണുകയാണെന്ന് കവി.

കണ്ടുമടുത്ത കാഴ്ചകളും അതിന്‍റെ കെടാദുഃഖവുമാണ്  മുരുകന്‍ കാട്ടാക്കട കണ്ണടയിലൂടെ വായനക്കാരിലെത്തിച്ചത്. ഇരുപഞ്ചുവര്‍ഷം മുമ്പ് കവി കണ്ണട കയ്യിലെടുക്കാന്‍ തുനിഞ്ഞതിന് പിന്നില്‍ അനുഭവങ്ങളുടെ തീക്ഷ്ണത

കണ്ണട വായിച്ചതിനെക്കാള്‍ കേട്ടവരാകും കൂടുതല്‍.  ഇന്നും കണ്ണട കേള്‍ക്കുന്നവരേറെ ഉള്‍ക്കിടലത്തോടെ കേട്ട കണ്ണടയിലെ അനുഭവങ്ങള്‍ ഇരുപത്തഞ്ചുവര്‍ഷത്തിന് ശേഷവും അനുഭവിക്കുന്നു. ലോകമെങ്ങും ആ കാഴ്ചകളുടെ രൂപഭേദങ്ങള്‍ കവിയുടെ സമാധാനം കെടുത്തുന്നു

ENGLISH SUMMARY:

Kannada poem by Murukan Kattakada celebrates its 25th anniversary today with a special inauguration by Chief Minister Pinarayi Vijayan. The concerns expressed through the 'Kannada' poem are still visible worldwide in transformed ways, as the poet notes.