ഓർത്തോ സർജനായ ഡോക്ടർ കോര. എഞ്ചിനീയർമാരായ ബോസ്, ബേസിൽ. കൂടാതെ എൽദോസ്, സജീവൻ, അജേഷ്. പാതിവഴിയിൽ ജീവിതം വീൽച്ചെയറിൽ ആയിപ്പോയ ആറുപേർ. പ്രതിസന്ധിയിലും സ്വപ്നങ്ങളെ കൈവിടാതെ അവർ വേറിട്ട ഒരാശയത്തിലൂടെ ജീവിതം സന്തോഷപൂർണം ആക്കുകയാണ്.
തിരക്കേറിയ ഓർത്തോസർജനായിരുന്നു ഡോക്ടർ കോര. പെട്ടെന്നൊരു ദിവസം അരയ്ക്കുകീഴേക്ക് ചലനശേഷി ഇല്ലാതായി. അങ്ങനെയൊരുനാൾ സമാനസ്ഥിതിയിൽ ഉള്ളവരോട് ഡോക്ടർ പങ്കുവച്ച ആശയമാണ് ഇക്കാണുന്ന കഫെറ്റീരിയ.
എല്ലാ പിന്തുണയുമായി ഡോക്ടറുടെ ഭാര്യ സെറ ഒപ്പം നിന്നു. ആർക്കിടെക്ട് ആയ സെറയാണ് കഫെറ്റീരിയ രൂപകൽപ്പന ചെയ്തത് ഭക്ഷണത്തിനൊപ്പം അല്പം വിനോദം. പാട്ട്. ചർച്ച. ഇതൊക്കെയാണ് കോൺസപ്റ്റ്. കോതമംഗലം ബൈപാസിലെ വിംഗ്സ് ഓൺ വിൽസിൽ എത്തുന്നവർ അത് നന്നായി ആസ്വദിക്കുന്നുണ്ട്