medical-help-sabitha

അരയ്ക്ക് താഴെ തളര്‍ന്നുപോയ ശിവദാസനെ ജീവിത പങ്കാളിയായി ഒപ്പം കൂട്ടിയ വയനാട് വെങ്ങപ്പള്ളി ഉന്നതിയിലെ സബിതയെ പലരും ഓര്‍ക്കുന്നുണ്ടാകും. മൂന്നര വര്‍ഷം മുന്‍പ് ഒരുമിച്ച് ജീവിതം തുടങ്ങിയ ഇവര്‍ക്ക് അസുഖങ്ങള്‍ വീണ്ടും വെല്ലുവിളി ഉയര്‍ത്തുകയാണ്. തൈറോയ്‌ഡ് ശസ്ത്രക്രിയയ്ക്ക് വേണ്ടി നല്ല മനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

വിവാഹത്തിന് ഒരാഴ്ച മുന്‍പ് കെട്ടിട നിര്‍മാണ ജോലിക്കിടെ ആണ് ശിവദാസന്‍ അപകടത്തില്‍പെട്ടത്. 11 വര്‍ഷമായി അരയ്ക്ക് താഴെ ചലനമറ്റ് കിടപ്പിലാണ്. സ്നേഹിച്ചവനെ കൈവിടാതെ സബിത ശിവദാസനെ ഒപ്പം കൂട്ടിയ ജീവിതകഥ പലരും മറന്നിട്ടുണ്ടാകില്ല. എന്നാല്‍ മൂന്നര വര്‍ഷത്തിനിപ്പുറം വീണ്ടും പരീക്ഷണങ്ങളാണ്. എല്ലാം മറന്ന് തന്നെ പരിചരിക്കുന്ന സബിതയും അസുഖ ബാധിതയായി. വര്‍ഷങ്ങളായി തൈറോയ്ഡ് രോഗത്തിന് ചികിത്സയിലാണ് സബിത.

കൂലിപ്പണിക്കും തൊഴിലുറപ്പ് ജോലിക്കും പോയിട്ടാണ് സബിത കുടുംബം നോക്കുന്നത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്തക്കും ഇവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. നല്ല മനസുകള്‍ സഹായത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഏത് രോഗം തളര്‍ത്തിയാലും പരീക്ഷണകാലം അതിജീവിക്കുമെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു.

Sivadasan P.C

A/C- 40141101030275

IFSC- KLGB0040141

Kerala Gramin Bank, Pinangode Branch

Google pay no- 8848656436

ENGLISH SUMMARY:

Sabitha and Sivadasan, a couple from Vengappally, Wayanad, who inspired many with their heartwarming love story, are now facing a severe medical crisis. Sivadasan has been paralyzed from the waist down for 11 years following a construction accident, and Sabitha has been his sole caretaker. Now, Sabitha is suffering from a worsening thyroid condition that requires urgent surgery and long-term treatment. As a daily wage worker and MNREGS laborer, she can no longer afford the medical expenses while caring for her husband. The family is seeking financial assistance from the public to cover the surgery costs. Contributions can be made to Sivadasan’s Kerala Gramin Bank account or via Google Pay.