aisha-supports-palakkad-issue

പാലക്കാട് നടുറോഡില്‍ നിസ്കരിച്ച് പ്രതിഷേധിച്ച യുവതിക്ക് പിന്തുണയുമായി സംവിധായക ഐഷ സുല്‍ത്താന. ഒറ്റക്കായ സ്ത്രീക്ക് നീതി ലഭിക്കാതായപ്പോഴാണ് റോഡിലിറങ്ങി പ്രതിഷേധിച്ചതെന്നും അവരുടെ വിഷയത്തിൽ ജനശ്രദ്ധ ഉണ്ടാക്കുക എന്നൊരു ലക്ഷ്യം മാത്രമേ ആ പാവം സ്ത്രീക്ക് ഉണ്ടായിരുന്നുള്ളു എന്നും ഐഷ സുല്‍ത്താന പറയുന്നു. അതിനെ വർഗീയമായി ആരും കാണേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനീസയുടെ പ്രതിഷേധം ഇസ്ലാമിക നിയമത്തിനു എതിരെയാണെന്ന് ആരോപിച്ച് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ആയിഷ ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കി. 

ശരിയത്ത് എന്നൊക്കെ പറഞ്ഞു . ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാർപ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല, കാരണം ഇവിടെ ആ ചാണകം കലങ്ങില്ല എന്നാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ആയിഷ നല്‍കിയ മറുപടി. 

'കൂട്ടത്തിലായിട്ടും ഒറ്റപ്പെട്ട ഒരു പെൻഗ്വിന്‍റെ കഥ നമ്മളെല്ലാരും ഇന്ന് സോഷ്യൽ മീഡിയയിൽ കൂടി കണ്ടോണ്ടിരിക്കുന്നു അല്ലെ... ജീവിതത്തിൽ തളച്ചിടപ്പെട്ട മനുഷ്യരേക്കാൾ ധൈര്യം ആ പെൻഗ്വിനുണ്ടെന്നും, അത് തിരഞ്ഞെടുത്തത് "ആരും നടക്കാത്ത വഴികളാണെന്നും" സോഷ്യൽ മീഡിയ പാടി പുകഴ്ത്തുന്നു അല്ലെ. അതുപോലൊരു  പെൻഗ്വിനാണ്  അനീസ എന്ന ഈ പാവം സ്ത്രീ... അവർക്ക് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും  ലോകത്തോട് വിളിച്ചു പറയാനായി അവർ തിരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു ഇത്' എന്നും ആയിഷ കുറിച്ചു. 

 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

അനീസ എന്ന സ്ത്രീ പ്രതിഷേധിച്ചത് ഇസ്ലാമിക നിയമത്തിനു എതിരെയാണെന്നും പറഞ്ഞു സംഘി കൂട്ടങ്ങൾ പേ പിടിച്ച പട്ടികളെ പോലെ കടിച്ചു കീറാൻ വരുന്ന കാഴ്ചയാണ് ഞാനിപ്പോ ഫൈസ് ബുക്കിൽ കൂടി കണ്ടോണ്ടിരിക്കുന്നത്... ഇസ്ലാം ശരിയത്ത് പ്രകാരം ഭർത്താവിന്റെ സ്വത്തിന്റെ അവകാശം ഭാര്യയ്ക്കും കുട്ടികൾക്കും അവകാശപ്പെട്ടതാണ്... അപ്പോ ആ സ്ത്രീ പ്രതിഷേധിച്ചത് ആർക്കെതിരെയാണ്? തന്റെ ഭർത്താവ് മരിച്ചപ്പോൾ അവർക്ക് അവകാശപ്പെട്ട സ്വത്തുക്കൾ കൊടുക്കാതെ കള്ളകഥയുണ്ടാക്കി ഈ സ്ത്രീയേയും രണ്ട് പെൺ മക്കളെയും നടു റോഡിലേക്ക് വലിച്ചെറിഞ്ഞ സ്വാർത്ഥരായ ഭർത്താവിന്റെ സഹോദരങ്ങൾക്ക് എതിരെയാണ് ആ സ്ത്രീ പ്രതിഷേധിച്ചത്... സ്വാർത്ഥ താല്പര്യം കൊണ്ട് നടക്കുന്നവർക്ക്  മാത്രമേ ആ സ്ത്രിയെ, അവരുടെ അവകാശത്തിന് വേണ്ടിയുള്ള പൊരുതലിനെ തെറ്റായി കാണാൻ സാധിക്കു... 

ശരിയത്ത് ശരിയത്ത് എന്നൊക്കെ പറഞ്ഞു ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാർപ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല... കാരണം ഇവിടെ നിന്റെയൊക്കെ ചാണകം കലങ്ങില്ല

ENGLISH SUMMARY:

Film director Aisha Sultana has come out in support of the young woman who protested by offering prayer on a public road in Palakkad.