ബസ് യാത്രയ്ക്കിടയിലെ ലൈംഗികപരാക്രമങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങളിലെ കതിരും പതിരും തിരയുന്ന ഈ കാലത്ത് തന്‍റെ ഭര്‍ത്താവിനുണ്ടായ പഴയൊരു ദുരനുഭവം പങ്കുവയ്ക്കുയാണ് ഇന്‍സ്റ്റാഗ്രം കണ്ടന്‍റ് ക്രിയേറ്റര്‍ നീതു. ഭര്‍ത്താവ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് നേരിട്ട മോശം അനുഭവമാണ് അവര്‍ വിഡിയോയിലൂടെ വ്യക്തമാക്കിയത്.
ബസില്‍ വച്ച് മോശം അനുഭവം സ്ത്രീകള്‍ക്ക് മാത്രമല്ലെ പുരുഷന്‍മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ് നീതുവിന്‍റെ പക്ഷം. തന്‍റെ ഭര്‍ത്താവ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന സമയത്ത് ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് പിന്നില്‍ ഗം പോലെ എന്തോ വസ്തു കണ്ടുവെന്നും പിന്നീട് പേപ്പര്‍ ഉപയോഗിച്ച് തുടച്ച് കളഞ്ഞെന്നും. എന്നാല്‍ ബസിനുള്ളില്‍ ഒരു കിളവന്‍ സ്വയംഭോഗം ചെയ്ത് തന്‍റെ ശരീരത്ത് തെറിപ്പിച്ചതാണെന്ന് പിന്നെയാണ് അറിഞ്ഞതെന്നും അതിന്‍റെ ട്രോമ ഇപ്പോഴും ഉണ്ടെന്നും നീതുവിന്‍റെ ഭര്‍ത്താവ് പറയുന്നു. ആണ്‍കുട്ടികള്‍ക്ക് ഇതാണവസ്ഥയെങ്കില്‍ പെണ്‍കുട്ടികളുടെ കാര്യം പറയേ്ടതുണ്ടോ എന്നും നീതു ചോദിക്കുന്നു.
കമന്‍റുകളില്‍ പലരുടെയും ദുരാവസ്ഥ വിവരിക്കുന്നുണ്ട്. ബസിലും ട്രെയിനിലും എല്ലാം മോശം അനുഭവം ഉണ്ടായതായി പല പുരുഷന്‍മാരും വെളിപ്പെടുത്തുന്നു. ബസ്സിനുള്ളിൽ വച്ച് തന്‍റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ച് കണ്ടന്‍റ് ക്രിയേറ്ററായ ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചതും ആരോപിതനായ ദീപക് ആത്മഹത്യ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള തുറന്ന് പറച്ചിലുകള്‍ ഉണ്ടാകുന്നത്.