sheethal-rahul

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവും പിന്തുണയുമായി പുരുഷാവകാശ സംഘടനകൾ. ദീപക്കിന്റെ കുടുംബത്തിന് വിവിധ സംഘടനകൾ വഴി സമാഹരിച്ച 3.70 ലക്ഷം രൂപ കൈമാറി. ദീപക്കിന്റെ ഓർമ്മയ്ക്കായി ഇനി മുതൽ ജനുവരി 17 ‘പുരുഷാവകാശ ദിന’മായി ആചരിക്കുമെന്ന് ദീപക്കിന്റെ വീട് സന്ദർശിച്ച രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ദീപക്കിന്റെ വീട്ടിൽ എത്തുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. 

ഇപ്പോഴിതാ രാഹുലിനെയും മുകേഷ് എം നായരിനെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. വിശുദ്ധരായി പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു , ഒരു രൂപകൂട് പണിത് ഇരുത്തണം എല്ലാത്തിനെയും എന്ന് പറഞ്ഞാണ് കുറിപ്പ്. അതേ സമയം ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ‍ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് ആണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:

Deepak suicide case sparks controversy and activism in Kerala. This incident has led to protests, support for the family, and discussions about men's rights, with a transgender activist criticizing recent actions.