ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് ഷിംജിത ഒളിവില്‍ പോയത്. ഷിംജിതയെ രക്ഷപ്പെടാൻ പൊലീസ് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ദീപകിന്റെ കുടുംബവും രംഗത്ത് വന്നു.
ഇതിനിടെ സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോ ഉണ്ട്.തിരക്കുള്ള ബസില്‍ ഫോണിന്‍റെ ക്യാമറ ഓണാക്കി നില്‍ക്കുന്ന ഒരു വല്യപ്പന്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന യുവതി ബസ് ഓടുന്നതിനിടെ ടച്ച് ചെയ്യുന്നതും ‘ടച്ച് ചെയ്താല്‍ നമ്മക്കും അറിയാം വിഡിയോ എടുക്കാന്‍’ എന്ന് പറയുന്നതും കാണാം. ബസില്‍ മധ്യവയസ്കന്‍ ക്യാമറ ഓണാക്കിയതിനാല്‍ രക്ഷപ്പെട്ടു എന്നാണ് വിഡിയോയിക്ക് കൊടുത്തിരിക്കുന്ന ക്യപ്ഷന്‍. വിഡിയോ ഇതിനോടകം 7 മില്യണ്‍ ആളുകള്‍ കണ്ടു.
എന്നാല്‍ വിഡിയോയിക്ക് പിന്നിലെ കാര്യം വ്യക്തമാക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മണ്ണാര്‍കാടില്‍ നിന്നുള്ള ഒരുകൂട്ടം കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ വിഡിയോ ആണിത്. നാസര്‍ എന്നയാളാണ് വിഡിയോയിലെ അപ്പാപ്പനായി അഭിനയിച്ചിരിക്കുന്നത്. പൊതുസമൂഹത്തിന് ഒരു മെസേജ് കൊടുക്കാനാണ് ഈ വിഡിയോ ചെയ്തതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.