ദേശീയപാതയിൽ ആലപ്പുഴ അരൂർ - തുറവൂർ മേൽപാലത്തിനു താഴെ  സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക സഞ്ചാര മാർഗം ഒരുങ്ങുന്നു. കേരളത്തിലെ  പ്രധാന റോഡിൽ ദേശീയ പാത അധികൃതർ നടപ്പാക്കുന്ന ഏറ്റവും നൂതന പദ്ധതി കൂടിയാണിത്. കൊച്ചി - ആലപ്പുഴ ഇടനാഴിയിൽ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ദേശീയ പാത നവീകരണത്തോടൊപ്പം  യാഥാർത്ഥ്യമാകുന്ന അരൂർ - തുറവൂർ മേൽപാലം.

രാജ്യത്തെ ഏറ്റവും നീളമേറിയ ഉയര പാതയാണ് അരൂർ - മുതൽ തുറവൂർ വരെ 12.75.കിലോ മീറ്റർ നീളത്തിൽ അതിവേഗം പൂർത്തിയാകുന്നത്. മാർച്ചിൽ പാത തുറന്നു കൊടുക്കാനാണ് ആലോചന. മേൽപാതയുടെ അടിയിലെ നാലുവരി പാതയിൽ സൈക്കിൾ ട്രാക്കും  ഒരുക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് തിരക്കുപിടിച്ച ഹൈവേയിൽ പ്രത്യേക സൈക്കിൾ ട്രാക്ക് എന്ന ആശയം നാടിനു പരിചയപ്പെടുത്തുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ പാത നവീകരണ പ്രവർത്തനം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ NHAl യോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുറവൂർ മുതൽ അരൂർ ക്ഷേത്രം വരെ ഉയരപ്പത നിർമാണ പ്രവർത്തനം പൂർത്തിയായി. മേൽപാലത്തിൽ 2565  ഗർഡറുകളാണ് വേണ്ടത്.ഇനി 75  ളം ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. മേൽപ്പാലത്തിലേക്കുള്ള ഗതാഗതത്തിന് അരൂർ,ചന്തിരൂർ, കുത്തിയതോട്,എന്നിവിടങ്ങളിൽ റാമ്പ് മാതൃകയിൽ മൂന്നു പ്രവേശന കവാടങ്ങൾ പൂർത്തിയാകും. 374 തൂണുകളിലാണ് 6 വരി മേൽ പാത നിലകൊള്ളുന്നത്. എരമല്ലൂരിൽ ഉയര പാതയുടെ ഭാഗമായുള്ള ടോൾ പ്ലാസയും നിർമിക്കുന്നുണ്ട്.

ENGLISH SUMMARY:

Aroor Thuravoor Flyover is the main focus of this article. The article discusses the construction of a cycle track beneath the Aroor-Thuravoor flyover on the national highway, a first-of-its-kind initiative in Kerala.