യുഎസ് അറസ്റ്റു ചെയ്ത വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. ഇതിനിടെ പൊരുതുന്ന വെനസ്വേലൻ ജനതക്ക് ഐക്യദാർഢ്യം എന്ന പേരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ഡിവൈഎഫ്ഐ രംഗത്ത് എത്തി.
ട്രംപിന്റെ കോലം കത്തിച്ചായിരുന്നു പ്രകടനം. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ ഏകപക്ഷീയമായ കടന്നാക്രമണത്തിലും, പ്രസിഡന്റ് മഡൂറോയെയും ഭാര്യയെയും ബന്ധികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്.