എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരീസ് മൂതൂര്‍ രംഗത്ത് എത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നായിരുന്നു ഹാരീസ് മൂതൂര്‍ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ഹാരീസ് മൂതൂര്‍ പോസ്റ്റ് മുക്കി
'ഈ വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം കമ്മിറ്റി അവാര്‍ഡും ക്യാഷും നല്‍കും', എന്നായിരുന്നു ആദ്യ പോസ്റ്റ്. ‘വെള്ളാപ്പള്ളി മുസ്ലിമിനെ പറഞ്ഞതുകൊണ്ടല്ല, നാളെ ഏതെങ്കിലും ഒരാൾ ഒരു ഹൈന്ദവ സമുദായത്തെ പറഞ്ഞാലും അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാൾ ഞാനായിരിക്കും. അത് കോൺഗ്രസും മുസ്ലിം ലീഗും മലപ്പുറത്തെ ഇതര രാഷ്ട്രീയ സമുദായിക പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുത്ത മാനവിക ബോധം കൊണ്ടാണ്’; പുതിയ കുറിപ്പില്‍ ഹാരീസ് കുറിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഈ ഫെയ്സ്ബുക്ക് പോസ്റ്റിനോട് പരുഷമായാണ് ഇന്ന് എസ്എന്‍ഡിപി വേദിയില്‍ വെള്ളാപ്പള്ളി പ്രതികരിച്ചത് . ആരെന്തുപറഞ്ഞാലും തന്‍റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തി വെള്ളാപ്പള്ളി പറഞ്ഞു
കഴിഞ്ഞ ദിവസം പ്രതികരണം തേടുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മലപ്പുറത്തെ കുറിച്ചുള്ള നിലപാട് ആരാഞ്ഞത് വെള്ളാപ്പള്ളിയ ചൊടിപ്പിച്ചിരുന്നു. മൈക്ക് തള്ളിമാറ്റിയാണ് അതിനോടുള്ള തന്‍റെ ക്ഷോഭം പ്രകടിപ്പിച്ചത് . ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെതൊട്ടടുത്ത ദിവസം തീവ്രവാദിയെന്നും വെള്ളാപ്പള്ളി വിശേഷിപ്പിച്ചു .തന്‍റ പ്രായം പോലും മാനിക്കാതെയാണ് മാധ്യമപ്രവര്‍ത്തകന്‍ പെരുമാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.