ട്രെയിനിൽ യുവതിയോട് മോശമായി പെരുമാറിയ ആളെ യാത്രക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. മധ്യവയസ്കനായ ഒരാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും കടന്ന് പിടിക്കുകയുമായിരുന്നു.
യുവതി പ്രതികരിച്ചതോടെ ഇയാളെ ട്രെയിനുള്ളില്‍ ആളുകള്‍ കൂട്ടമായി ചേര്‍ന്ന് തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മദ്യകുപ്പി ഇയാളില്‍ നിന്ന് കണ്ടെടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
വീട് എവിടെയാണെന്ന് ഇയാളോട് ചോദിക്കുമ്പോള്‍ തൃശൂരാണെന്ന് പറയുന്നുണ്ട്. ‘നിന്‍റെ മോളെ നീ പിടിക്കുവോടാ..., പ്രായം അനുസരിച്ച് നില്‍ക്കണം, എന്‍റെ ദേഹത്ത് തൊട്ടതുകൊണ്ടാ ഞാന്‍ ചോദിച്ചത്, മര്യാദകേട് കാണിച്ചാല്‍ പ്രതികരിക്കും’യുവതി വിഡിയോയില്‍ പറയുന്നു.