ഫോർട്ട് കൊച്ചിയിൽ വളർത്തുമൃഗങ്ങളോടൊപ്പം ക്രിസ്മസ് കാരൾ. ‘പോസോം പാർട്ടി’ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് ഓമന മൃഗങ്ങൾ എത്തിയത് കിടിലൻ കുപ്പായങ്ങളിലാണ്.
ഇതുവരെ കാണാത്ത ഒരു വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം. ക്രിസ്മസ് സീമിൽ അണിഞ്ഞൊരുങ്ങി അരുമകൾ. ഫോർട്ട് കൊച്ചിയിലെ തെരുവ് വീഥികൾ ഈ ക്രിസ്മസ് വേഷധാരികൾ കയ്യടക്കി. കാരൾ പാടി നൃത്തം ചെയ്ത് ഉടമകളും.
നായകൾക്കും പൂച്ചകൾക്കും പുറമേ, വെറൈറ്റി ഇനങ്ങളും. കാണികളിൽ അത്ഭുതം. ആഘോഷം മാത്രമല്ല, ചാരിറ്റിയും പരിപാടിയുടെ ലക്ഷ്യമാണ്. വിവിധ മൃഗക്ഷേമ എൻജിഒകളുടെയും പെറ്റ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.