എംസി റോഡിൽ വാഹനം തട്ടിയതിന്‍റെ പേരില്‍ യുവാവിൻ്റെ പരാക്രമം. പന്തളം കുരമ്പാലയിലാണ് സംഭവം. ഓട്ടോ റിക്ഷയിൽ ബൈക്ക് തട്ടിയതാണ് തർക്കത്തിന് കാരണം.
രംഗം വഷളായതോടെ ഹെൽമെറ്റ് ഉപയോഗിച്ച് നാട്ടുകാരേയും ഓട്ടോ ഡ്രൈവറേയും യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
രാഹുൽ എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഓട്ടോ ഡ്രൈവർ ഹരിക്കും മർദ്ദനമേറ്റു.
ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസുകാര്‍ യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും, അയാള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ കമന്‍റ് ബോക്സ് മുഴുവന്‍ യുവാവിന് അനുകൂലവും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതികൂലവുമാണ്.