വൈകാരിക കുറിപ്പുമായി നടി ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. തൃശൂർ കോടതിയിൽ പോകുന്ന സമയത്ത് പൊതുസമൂഹത്തിൽ നിന്നുമുണ്ടായ പ്രതികരണമാണ് കുറിപ്പായി എഴുതിയിരിക്കുന്നത്, തൃശൂർ കോടതി വളപ്പിലെ അഭിഭാഷകരെല്ലാം ഓടിയെത്തിയെന്നും ഒപ്പം സെൽഫിയെടുത്തെന്നും മിനി പറയുന്നു. മാത്രമല്ല പോരാടണമെന്നും ഒപ്പമുണ്ടെന്നും പറഞ്ഞു. താൻ കരുതിയത് വക്കീലന്മാരെല്ലാം രാമൻപിള്ള സാറിനൊപ്പമാണെന്നാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നും കുറിപ്പിലുണ്ട്. വിധി വന്ന എട്ടാം തിയ്യതിക്ക് ശേഷം ഭ്രാന്തിയുടേത് പോലുള്ള മാനസികാവസ്ഥയിലായിരുന്നു താനെന്നും മിനി സൂചിപ്പിക്കുന്നു.
അതിജീവിത എന്ന പേരിൽ കവികളുടെ സംസ്ഥാന സമ്മേളനം വിളിക്കാൻ തീരുമാനിച്ച കാര്യവും മിനി പറയുന്നു. ‘സംസ്ഥാനത്താകെ കവികളുടെ സംഘടനയുടെ സംസ്ഥാന നേതാവ് വിളിച്ചു അവർ വലിയ സംസ്ഥാന കവിസമ്മേളനം വിളിച്ചിട്ടുണ്ട്. എനിക്ക് സന്തോഷമുണ്ട് കേരളത്തിലെ സാംസ്കാരിക കവികൾ എല്ലാം രംഗത്തു വരുന്നതിനോട് നന്ദി കേരളമേ, തോറ്റു പോയവർ ജയിക്കുന്ന നിമിഷമാണ്’, എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.