ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം നേരത്തെ വലിയ ചര്‍ച്ചാവിഷയം ആയിരുന്നു. .'ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തിന് പിന്നില്‍ നടക്കുന്നത് അനാശാസ്യമെന്നാ'യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പ് പ്രതികരിച്ചത്.
ഇപ്പോഴിതാ രാഹുല്‍ പിടിയിലാകുമ്പോള്‍ വൈകുന്നേരം കഴിക്കാന്‍ പൊതിച്ചോറുമായി എത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ. രാവിലെ ആശുപത്രിയില്‍ വിതരണം ചെയ്ത ചോറുമായിട്ടാണ് ഡിവൈഎഫ്ഐ എത്തിയിരിക്കുന്നത്. രാഹുലിന് ജയില്‍ കൊടുത്തുവിടാനാണ് പൊതിച്ചോറെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.