TOPICS COVERED

ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഇന്‍ഫ്ളുവന്‍സര്‍. രാഹുല്‍ നേരിട്ടത് പോലെയൊരു കേസ് ആരുടെ വീട്ടിലേക്ക് വേണമെങ്കിലും വരാമെന്നാണ് ഇന്‍ഫ്ളുവന്‍സര്‍ ഫെമിന സലാം പറഞ്ഞത്. അതിജീവിതയെ പരമാവധി അധിക്ഷേപിച്ചാണ് ഇന്‍ഫ്ളുവന്‍സറിന്‍റെ വിഡിയോ. കൃത്യമായി റെക്കോര്‍ഡ് ചെയ്​ത് സൂക്ഷിച്ചുവച്ച വോയ്​സ് ക്ലിപ്പും സ്ക്രീന്‍ ഷോര്‍ട്ടും കാണുമ്പോള്‍ എന്താണ് ഈ അതിജീവിത ഉദ്ദേശിച്ചതെന്ന് മനസിലാവില്ലേ എന്നും വിഡിയോയില്‍ ചോദിക്കുന്നു. സ്നേഹം എന്ന കപട നാടകത്തില്‍ വീണുപോയതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പാവപ്പെട്ട ചെറുപ്പക്കാരന് പറ്റിപ്പോയ ഒരു തെറ്റെന്നും ഫെമിന പറഞ്ഞു. 

'അരിയാഹാരം കഴിക്കുന്ന ഒരു മനുഷ്യന് തോന്നുന്ന വികാരമാണ് പറയുന്നത്. ഇത് കേരളത്തിലെ സഖാക്കന്മാരുടെ അവസാനത്തെ പെണ്ണുകേസായിരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പാവപ്പെട്ട ചെറുപ്പക്കാരന് പറ്റിപ്പോയ ഒരു തെറ്റ്, അല്ലെങ്കില്‍ അബദ്ധം എന്നത് സ്നേഹം എന്ന കപട നാടകത്തില്‍ വീണുപോയതാണ്. ഇത് ആഘോഷിക്കുന്നവര്‍ അതൊക്കെ തുടരണം, കാരണം ഇതൊക്കെ നിങ്ങളുടെ വീട്ടിലേക്ക് എത്താനുള്ള ദൂരം വിദൂരമല്ല. 

മറ്റൊരുവന്‍റെ ഭാര്യയായി ജീവിച്ച് വേറൊരുത്തന്‍റെ കൂടെ കിടക്ക പങ്കിടുന്നവരെ അതിജീവിത എന്ന് വിളിക്കുന്ന ചാനലുകാര്‍ നാളെ അവരുടെ ഭാര്യമാരും വേറെ ഒരുത്തന്‍റെ കൂടെ പോകുന്നത് കണ്ടാല്‍ അവരേയും അതിജീവിത എന്ന് വിളിക്കുമല്ലോ. ഇന്ന് നമ്മുടെ നാട്ടില്‍ എത്ര കുടുംബങ്ങള്‍ക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നുണ്ട്. അവിഹിതം കാരണം നശിച്ചുകൊണ്ടിരിക്കുന്ന എത്ര കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. 

ഇന്നത്തെ കാലത്ത് എങ്ങനെയാണ് സ്ത്രീകളെ അപല, തബല എന്നൊക്കെ പറയാന്‍ സാധിക്കുന്നത്. എന്താണ് ഈ നാട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സംഭവിക്കുന്നത്, സ്വാതന്ത്ര്യം വേണം, സമത്വം വേണം എന്നൊക്കെ നിലവിളിക്കുന്നത് നിയമപരമായി എല്ലാം സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്നതുകൊണ്ടുള്ള അഹങ്കാരമാണോ? കൃത്യമായി റെക്കോര്‍ഡ് ചെയ്​ത് സൂക്ഷിച്ചുവച്ച വോയ്​സ് ക്ലിപ്പും സ്ക്രീന്‍ ഷോര്‍ട്ടും കാണുമ്പോള്‍ എന്താണ് ഈ അതിജീവിത ഉദ്ദേശിച്ചതെന്ന് മനസിലാവില്ലേ? എങ്ങനെയാണ് ഒരു പെണ്ണിനെ ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്യാന്‍ സാധിക്കുന്നത്. 

എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് പോകേണ്ടത്. മുഖ്യമന്ത്രി ഇപ്പോള്‍ ഡിഗ്രി എടുത്തിരിക്കുന്നത് പെണ്ണ് കേസിലും ഗര്‍ഭ കേസിലുമൊക്കെയാണ്. തകര്‍ത്തുകളഞ്ഞു എന്ന് നിങ്ങളെല്ലാം വിശ്വസിക്കുന്ന ചില്ലുകഷണങ്ങളെല്ലാം ചേര്‍ത്തുവച്ച് പഴയതിനെക്കാള്‍ ഉയരത്തില്‍ അവന്‍ തിരിച്ചുവരും. ഈ വീഴ്​ചകള്‍ എല്ലാത്തിന്‍റേയും തുടക്കം മാത്രമാണ്. നാളെ മുഖ്യമന്ത്രി കസേരിയില്‍ ഇരിക്കേണ്ടതും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ്. ഇവിടെ ആളിക്കത്തേണ്ടത് അയ്യപ്പന്‍റെ സ്വര്‍ണക്കൊള്ള കേസാണ്,' ഫെമിന പറഞ്ഞു. 

ENGLISH SUMMARY:

Rahul Mankootathil is at the center of a controversy. An influencer is supporting Rahul in his sexual allegation case, sparking debate and discussion about the legal and social implications.