'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്ന് മീനാക്ഷി.  'മത മതിലുകൾക്കപ്പുറമാണ്  മതനിരപേക്ഷത' എന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു.   "നമ്മുടെ നാട്ടിൽ  മത നിരപേക്ഷത എന്നത് പൂർണ്ണമായ അർത്ഥത്തിൽ സാദ്ധ്യമാണോ"  എന്ന സങ്കീർണമായ ചോദ്യത്തിന് മറുപടിയെന്നോണമാണ് മീനാക്ഷിയുടെ പോസ്റ്റ്. വളരെ വലിയ അർത്ഥ തലങ്ങളുള്ള വിഷയമാണിതെന്നും തൻ്റെ അറിവിൻ്റെ പരിമിതിയിൽ ചെറിയ വാചകങ്ങളിലുള്ള ഉത്തരമാണിതെന്നും മീനാക്ഷി വ്യക്തമാക്കുന്നു. 

നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമൻ്റിലെ ചോദ്യത്തിന് ഉത്തരവുമായും നേരത്തേ മീനാക്ഷി രം​ഗത്തെത്തിയിരുന്നു. മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്ന രഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി കുറിച്ചു.ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക. അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ, അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തൻ്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധിയാണത്. 

മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു ഉണ്ടായിരുന്നത്. ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷൻ്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി വേണം.മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തൻ്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ എടിഎമ്മിലോ മാളുകളിലോ, കോളേജിലോ, ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം. 

നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിൻ്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാർത്തത്തിൽ ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം. ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും. ഉദാ.. നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോൾ അവരെന്തോ ഉയർന്ന നിലയിലാണ് എന്ന ഫീൽ അവർക്കും നമുക്കുമുണ്ട്. ഏതാണ്ടിതേ ഫീൽ മറ്റ് സ്റ്റേറ്റുകളിൽ നാം പോകുമ്പോൾ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം. ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം. ചുരുക്കത്തിൽ നമ്മൾ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ്. അഥവാ തുല്യരാണ് എന്നര്‍ഥം. നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരമാവും. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും. മിക്ക വികസിത പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്നു കാണാം. എന്തു കൊണ്ടും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതക്കളും നിലനില്ക്കുന്ന നാടു തന്നെയാണ് കേരളം. മനസ്സ് വെക്കണമെന്ന് മാത്രം. – മീനാക്ഷി വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Secularism is achievable when every individual ensures they are not swayed by religious fervor, as stated by Meenakshi. Her post on Facebook emphasizes that secularism exists beyond religious boundaries, advocating for justice, equality, and individual responsibility in society.