gigi-mariyo

എല്ലാവരെയും ഉപദേശിച്ച് നന്നാക്കുന്ന ഇൻഫ്ലുവൻസർമാരായ ദമ്പതികൾ തമ്മിലുണ്ടായ തമ്മിലടിയാണ് സോഷ്യൽ മീഡിയയിലെവിടെയും ചർച്ചാവിഷയം. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും തമ്മിലുള്ള കുടുംബ പ്രശ്നം അടിപിടിയിലെത്തിയതോടെ ക്രൂരമായി മർദിച്ചെന്ന ജീജിയുടെ പരാതിയിൽ മാരിയോ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരസ്പരം സൈബറിടത്തൂടെ കുറ്റപ്പെടുത്തുന്ന ഇരുവരും ഒന്നിക്കണമെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

ഇതിനിടെ വൈറല്‍‌ മാരിയോ ജോസഫ് നടത്തിയ ഒരു ഇന്‍റര്‍വ്യൂ ആണ്. തന്‍റെ ഭാര്യ ജിജി മദ്യപാനം പൂര്‍ണമായും നിര്‍ത്തി ചേട്ടായി എന്ന് വിളിച്ച് വന്നാല്‍ അവളെ സ്വീകരിക്കുമെന്നാണ് പറയുന്നത്. ഒന്നിച്ചാല്‍ ഇതിലും മനോഹരമായി ഞങ്ങള്‍ ജീവിക്കുമെന്നും ഇയാള്‍ പറയുന്നു. ഭാര്യയുടെ മദ്യപാനവും പണത്തോടുള്ള ആക്രാന്തവുമാണ് ജീവിതം തകര്‍ത്തതെന്നാണ് ഇയാളുടെ ആരോപണം. അതേ സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ പരാതി നല്‍കി ഇന്‍ഫ്ളുവന്‍സര്‍ ജീജി മാരിയോ. ഇന്‍ഫ്ലുവന്‍സറായ ഭര്‍ത്താവ് മാരിയോ ജോസഫിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വിഡിയോയും ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചത്.

വിഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നതിൽ അതിതീവ്ര വേദനയുണ്ടെന്നും സൈബർ സെല്ലിൽ പരാതി കൊടുത്തുവെന്നും ജീജി പറഞ്ഞു. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്ന് ജീജി പറഞ്ഞു. ആരൊക്കെ കൈവിട്ടാലും തള്ളിപ്പറഞ്ഞാലും കുറ്റപ്പെടുത്തിയാലും ദൈവം കൈവിടില്ല എന്ന വിശ്വാസം മാത്രമാണ് കൈമുതലെന്നും ഫെയ്സ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജീജി പറഞ്ഞു.

ENGLISH SUMMARY:

Influencer couple fight centers on the marital dispute between Mario Joseph and Gigi Mario. The controversy involves accusations, police complaints, and viral content, highlighting the challenges faced by influencers in the public eye.