ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എസ്എച്ച്ഒയായ ബിനു തോമസിനെയാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ക്വാർട്ടേഴ്സിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)