Untitled design - 1

കോൺഗ്രസ്‌ ഇന്ന് കാണുന്ന നാശത്തിലേക്കു പോയത് നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റെ കുറവ് മൂലമാണെന്ന വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. ബിഹാർ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടി തകർന്നടിഞ്ഞ പശ്ചാത്തലത്തിലായിരുന്നു വിമർശനം. 

ഒരു കാലത്തു കോൺഗ്രസ്‌ ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിങ് മെഷീനെ പറ്റിയോ വോട്ട് ചോരിയെ പറ്റിയോ ആരും പറഞ്ഞു കേട്ടില്ലെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഒരു നേതാവ് ജനങ്ങളുടെ കൂടെ കടലിൽ ചാടുന്നത് കാണാൻ ഒക്കെ രസമുണ്ട് .അതു ഇടവേളകളിൽ മാത്രം. ഇടയ്ക്കു വല്ലപ്പോഴും പാർട്ടി പ്രവർത്തകരെ കാണാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു .അല്ലാതെ ചുറ്റും നിൽക്കുന്ന സ്തുതി പാഠകരുടെ വാക്കുകൾ മാത്രം കേട്ടു പ്രവർത്തിച്ചാൽ ഇങ്ങിനെ ഇരിക്കും. 

ജയം അംഗീകരിക്കുന്നത് പോലെ തോൽവിയും അംഗീകരിക്കണം. കർണാടകയിലും തെലുങ്കനായിലും ഒരു രീതി ബാക്കിയുള്ള സ്ഥലത്തു തോൽക്കുമ്പോൾ വേറെ രീതി .ഇന്ത്യയിലെ ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതിയോ ? ഞാൻ ഇത് എഴുതിയതിനു എന്നെ കൂലിക്കു ചീത്ത വിളിക്കുന്ന പാവങ്ങളോട് എനിക്ക് സഹതാപം മാത്രമേ ഉള്ളു. എനിക്ക് കോൺഗ്രസ്‌ നേതാക്കന്മാരോട് ഒന്നേ പറയാനുള്ളു മോദിജിയെ ചീത്ത വിളിക്കുന്നത്‌ നിർത്തി ജനങ്ങളുടെ പ്രശനങ്ങളെ പറ്റി പറയുക, വികസനത്തെ പറ്റി പറയുക.- പത്മജ വേണു​ഗോപാൽ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Congress leadership crisis is the core issue highlighted by BJP leader Padmaja Venugopal. The leader critiqued the Congress party's failure in the Bihar elections, attributing it to a lack of strong leadership and disconnect from the people.