വരുമാനം എങ്ങനെയെല്ലാം ചെലവാക്കണമെന്ന് പലതരത്തിലും പ്ലാൻ ചെയ്യുന്നവരുണ്ട്. അതിൽ ദൈനംദിന ആവശ്യങ്ങൾ, ആരോഗ്യം, യാത്രകൾ, സമ്പാദ്യം അങ്ങനെ നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നുമുണ്ട്. നിർഭാഗ്യവശാൽ ഇതിനെല്ലാം അപ്പുറം കുറച്ചു കൂടി ദീർഘവീക്ഷണത്തോടെ ഒരു റിട്ടയർമെന്റ് കാലത്തെ കുറിച്ച് ചിന്തിക്കുന്നവർ താരതമ്യേന കുറവാണ്. എന്നാൽ ഇപ്പോഴുള്ള സ്ഥിര വരുമാനം ഇല്ലാതാകുമ്പോൾ വിശ്രമജീവിതം സുരക്ഷിതമായും സമാധാനപരമായും കൊണ്ടുപോകാൻ അത്തരമൊരു ദീർഘവീക്ഷണം അനിവാര്യമാണ്.
റിട്ടയർമെന്റിനു ശേഷവും ഭക്ഷണം വസ്ത്രം, ചികിത്സാ ചെലവുകൾ, മറ്റ് ആവശ്യങ്ങൾ ഒക്കെ നേരിടാൻ ഒരു 'റിട്ടയർമെന്റ് ലെഗസി പ്ലാൻ' ഉണ്ടായിരിക്കണം. മാസശമ്പളം നേടുന്നവർ, സംരംഭകർ, പ്രവാസികൾ തുടങ്ങി ഏതു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വിവിധ തരം സമ്പാദ്യ ശീലമുള്ളവർക്കും സാമ്പത്തിക സുരക്ഷയ്ക്കായി ചിട്ടയോടെയുള്ള റിട്ടയർമെന്റ് പ്ലാനുകൾ തയാറാക്കാം.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന റിട്ടയർമെന്റ് സസ്സെഷൻ പ്ലാനിങിലൂടെ വിശ്രമ ജീവിതത്തിന്റയും, സ്വത്തുവകകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശീലനം നേടാം. സാമ്പത്തിക സുരക്ഷാരംഗത്തെ വിദഗ്ധനായ പ്രകാശ് നായർ നയിക്കുന്ന ഓൺലൈൻ സംവേദാനാനാത്മക ക്ലാസുകളിലൂടെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാനുള്ള സാമ്പത്തികപാഠങ്ങളും, വിൽപത്രങ്ങൾ തയ്യാറാക്കുമ്പോൾ ഉള്ള നിയമ വശങ്ങളും മനസ്സിലാക്കി സമ്പാദ്യത്തിന്റെ ശരിയായ വിനിയോഗവും സ്വത്തുക്കളുടെ സുരക്ഷിതമായ കൈമാറ്റവും നിയമപരമായ സുരക്ഷകളും, ഉറപ്പാക്കാം.
നാല് ദിവസത്തേക്ക് പൂർണമായും ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന സെഷനുകളിൽ മാസശമ്പളം നേടുന്ന ജീവനക്കാർ, ബിസിനസുകാർ, പ്രവാസികൾ, തുടങ്ങി റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാനും സ്വത്തുക്കളുടെ ശരിയായ കൈമാറ്റത്തിനും ആഗ്രഹിക്കുന്ന ആർക്കും പ്രവേശനം നേടാം. നവംബർ 17 ന് ആരംഭിക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/OS0oF . വിളിക്കാം 9048991111.