റിയാലിറ്റി ഷോ വിജയിച്ച് വന്ന താരത്തിന് സ്വീകരണമൊരുക്കാനായി ആരാധകരുടെ കാട്ടിക്കൂട്ടലിൽ വലഞ്ഞ് എയര്‍പോര്‍ട്ടിലെ യാത്രക്കാര്‍. റിയാലിറ്റി ഷോ താരം വന്നതോടെ കൂവലും ബഹളവുമായി ആരാധകര്‍ കൂടിയതോടെ യാത്രക്കാര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടായി. റിയാലിറ്റി ഷോ താരങ്ങളുടെ ഫാൻസ്‌കൂട്ടമാണ് നെടുമ്പാശ്ശേരിയിൽ തടിച്ചുകൂടിയത്.
നേരത്തെ കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ജാഗ്രതാനിർദേശങ്ങൾ മറികടന്ന് നിയമലംഘനം നടത്തിയ സംഭവത്തിൽ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ അറസ്റ്റിലായിരുന്നു. രജിത് കുമാറിനു സ്വീകരണം നൽകാൻ, വിലക്ക് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സംഭവത്തിൽ പത്തിലധികെ പേരെ അറസ്റ്റ് ചെയ്തിരുന്നു. സന്ദർശകവിലക്ക് ഉള്ള എയർപോർട്ടിൽ നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകർ നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതിര് വിട്ട ആരാധകരുടെ പെരുമാറ്റത്തിന് സൈബറിടത്ത് വന്‍ വിമര്‍ശനമാണ്. ഇതാണ് കേരളത്തെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചതെന്നും ഇത്രയും ബോധമില്ലാത്ത യുവതലമുറയാണോ ഇവിടെയുള്ളതെന്ന് തോന്നിപ്പോകുന്നു, ഇങ്ങനെയുണ്ടോ മനുഷ്യര്‍ തുടങ്ങി കമൻ്റ് പൂരമാണ്