TOPICS COVERED

പാലക്കാട്‌ അട്ടപ്പാടിയിൽ നിർമാണം നിലച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് നാലും ഏഴും വയസുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുക്കാലി കരുവാര ഊരിലെ ആദി, അജ്നേഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 6 വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. മാതാപിതാക്കൾ ഓടിയെത്തിയെങ്കിലും പുറത്തെടുക്കാൻ പാടുപെട്ടു. 

ഗതാഗത സൗകര്യമില്ലാത്തതിനാൽ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമായാണ് കുട്ടികളെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും ആദിയും അജ്നേഷും മരിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ച ഭിത്തികളാണ് തകർന്നു വീണത്. കുട്ടികൾ ഇവിടേക്ക് കളിക്കുവാനായി കയറിയതായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Attappadi accident claims the lives of two young brothers in Palakkad due to a collapsing wall. The tragic incident occurred at an abandoned construction site where the children were playing.