തിരുവനന്തപുരം സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ബ്ലഡ് ബാങ്ക് ഓണ്‍ വീല്‍സ് പുറത്തിറക്കി. തലസ്ഥാന നഗരിയിലെ ആശുപത്രികളെ ബന്ധിപ്പിച്ചുള്ള സഞ്ചരിക്കുന്ന ബ്ലഡ് ബാങ്കിന്‍റെ ഫ്ളാഗ് ഓഫ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. അരക്കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ബ്ലഡ് ബാങ്ക് തയാറാക്കിയിരിക്കുന്നത്. ഒരേസമയത്ത് ഒന്നിലധികമാളുകള്‍ക്ക് രക്തദാനത്തിനുള്ള സൗകര്യം, ശേഖരിക്കുന്ന രക്തം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം, മാലിന്യശേഖരണം തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിയുടെ നിയന്ത്രണത്തിലാവും ബ്ലഡ് ബാങ്ക് ഓണ്‍ വീല്‍സ് പ്രവര്‍ത്തിക്കുക. സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികളും സന്നദ്ധ പ്രവര്‍ത്തകരും ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Blood Bank on Wheels launched in Thiruvananthapuram. This mobile blood bank connects hospitals in the capital city, equipped with modern facilities and managed by CSI Mission Hospital, Kazhakkoottam.