TOPICS COVERED

സത്യഭാമ അമ്മയുടെ വീട് എന്ന സ്വപ്നം പതുക്കെ ചിറക് വിരിച്ച് പറക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഗുരുവായൂരിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ച്, തൻ്റെ ജീവിതം മുഴുവൻ പ്രതീക്ഷകള്‍ നിറച്ച് കഴിയുന്ന സത്യഭാമ അമ്മയുടെ വീട് എന്ന സ്വപ്നത്തെ കുറിച്ച് താന്‍ കേട്ടിരുന്നുവെന്നും, അതിന്‍റെ ഫലമായി സത്യഭാമ അമ്മയുടെ പുതിയ വീടിന്റെ കട്ടിളവെപ്പ് പൂർത്തിയായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

എൻ്റെ മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെ അതിനാവശ്യമായ സഹായം നല്‍കി, പ്രവർത്തനച്ചുമതല സേവാഭാരതിയെ ഏൽപ്പിച്ചിരുന്നു. അവരുടെ അർപ്പണബോധത്താൽ ഇന്ന് ആ വീടിന്റെ അടിസ്ഥാനം ഉറപ്പായി.

ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബിജെപി തൃശ്ശൂര്‍ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സേവാഭാരതി പ്രവർത്തകർ, ഗുരുവായൂർ നഗരസഭ കൗൺസിലർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് സുരേഷ് ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Suresh Gopi has announced the completion of the initial phase of Sathyabhama Amma's house construction in Guruvayur. The project is being supported through his daughter's trust and implemented by Seva Bharathi, providing a home for Sathyabhama Amma.