സൈബറിടത്തിപ്പോള്‍ വൈറല്‍ വ്ലോഗര്‍മാരുടെ പ്രസവ വിഡിയോസാണ്. ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇപ്പോഴിതാ വീണ്ടും പ്രസവ വിഡിയോയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ അസ്‌ല മാർലി.

സെക്‌സ് എജ്യുക്കേഷനും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള വിഡിയോകളും അസ്‌ല ചെയ്യാറുണ്ട്. ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഭര്‍ത്താവിന് വിഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല, നമുക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ വല്ലാതെ വേദന അനുഭവിച്ചെന്നും വ്ലോഗിലൂടെ അസ്‌ല പറയുന്നു.

വിഡിയോ ഇതിനോടകം ഒന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു. കരഞ്ഞ് പോകുന്ന വിഡിയോ ആണെന്നും ഇത്തരം വിഡിയോകള്‍ ഇനിയും വരണമെന്നുമായി കമന്‍റുകള്‍.

ENGLISH SUMMARY:

Asla Marley's delivery video is currently trending online. The video showcases her experience and emotions during childbirth, resonating with many viewers.