ഇടുക്കിയിൽ അതിശക്തമായ മഴയില്‍ കൂട്ടാര്‍ ആറിലൂടെ നിർത്തിയിട്ട ട്രാവലര്‍ ഒഴുകി പോവുന്ന കാഴ്ച വേദനയോടെയാണ് കേരളം ഒന്നാകെ കണ്ടത്. കൂട്ടാര്‍ എസ്ബിഐ ബാങ്കിന് സമീപത്താണ് നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ കൂത്തിയൊലിച്ച് വന്ന മലവെള്ളചാച്ചിലില്‍ ഒഴുകി പോയത്. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായിരുന്നു.
നിലവില്‍ ഒഴിക്കില്‍പ്പെട്ട ട്രാവലര്‍ തകര്‍ന്ന് തരിപ്പണമായ കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. ‘പപ്പടം പൊടിയുന്നത് പോലെയാണ് ആ ട്രാവലര്‍ പൊടിഞ്ഞ് പോയത്, ഇപ്പോള്‍ കയര്‍ ഇട്ട് കൊട്ടിയിരിക്കുകയാണ്, എന്ത് ചെയ്യാന്‍, ആ പാവം ഡ്രൈവര്‍ ’ നാട്ടുകാര്‍ പറയുന്നു. നിലവില്‍ കയറിട്ട് കൊട്ടിയിരിക്കുകയാണ് ട്രാവലര്‍.
അതേ സമയം മുണ്ടിയെരുമയിലും നിരവധി വീടുകൾ വെള്ളത്തിനടിയിലായി. രണ്ടുനില വീടുകളുടെ ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ആളുകളെ മേഖലയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. നെടുങ്കണ്ടം - കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കട്ടപ്പന വി.ടി പടിയ്ക്ക് സമീപം ഉരുൾപൊട്ടി. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.