തൃശൂർ കുന്നംകുളത്ത് അപൂർവ്വ രോഗം ബാധിച്ച രണ്ടു സഹോദരങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാൻ വേണ്ടത് ഒരു കോടിയിലേറെ രൂപ. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് വെൽഡിങ് തൊഴിലാളിയായ അച്ഛൻ.
കൂട്ടുകാർ സ്കൂൾ വിശേഷങ്ങൾ പറയുമ്പോൾ ഇന്ന് അവനികയ്ക്കും ആയുഷിനും അതൊക്കെ സ്വപ്നങ്ങളായി മാറിയിരിക്കുന്നു. നാലു വർഷം മുമ്പാണ് അവനിക ഏഴാംക്ലാസിലും ആയുഷ് അഞ്ചാം ക്ലാസിലും പഠിത്തം അവസാനിപ്പിച്ചത്. മജ്ജയെ ബാധിച്ച അസുഖം കാരണമായിരുന്നു അവനിക വീട്ടിൽ ഒതുങ്ങിയത്. പൂർണ്ണ ആരോഗ്യവതിയായിരുന്ന കുട്ടിയുടെ ശരീരം മെലിയുകയും ഭക്ഷണം കഴിക്കാൻ പറ്റാതാവുകയും ചെയ്തു. പല ആശുപത്രികളിലായി പരിശോധന നടത്തി. ബോൺമാരോ സർജറിയാണ് ഡോക്ടർമാർ അവസാനം നിർദ്ദേശിച്ചത്. നിർധനനായ പിതാവ് ഇതിനായി നെട്ടോട്ടമോടുമ്പോഴായിരുന്നു അതേ അസുഖം ആയുഷിനെയും പിടികൂടിയത്. രണ്ടുപേർക്കുമായി ചികിത്സ നടത്താൻ വേണ്ടത് ഒരു കോടി രൂപ. നാട്ടുകാർ സഹായത്തിനായി ഒരുമിച്ചെങ്കിലും ഒന്നുമായില്ല.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും ചികിത്സയ്ക്കു വിധേയരാക്കിയിട്ടുണ്ട്. ഇനി വേണ്ടത് ശസ്ത്രക്രിയയ്ക്കുള്ള പണം. അത് ഒരുമിച്ചുകൂട്ടാൻ പെടാപാടു പെടുകയാണ് ആ കുടുംബം. സ്കൂൾ മാത്രമല്ല, ജീവിതമെന്ന സ്വപ്നം കൂടി അതോടെ ആ കുട്ടികൾക്ക് യാഥാർഥ്യമാകും.
Name- sudha
Account number -0041053000038404
IFSC- SIBL0000041
Bank- south indian bank
Branch - kunnamkulam Branch
Gpay-8281643876