പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പോസ്റ്റുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യര്‍. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് പിണറായി വിജയനെന്നും പിണറായി വിജയനെ ആണിയടിച്ച് തറയ്ക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി,
രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ....!
തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും....!
അലോഷ്യസ് സേവ്യർ