നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ഷാഫി പറമ്പില്‍ എംപി. എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും പ്രവർത്തിയാണ് പൊക്കമെന്നും ഷാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അമ്പലം വിഴുങ്ങുന്ന സർക്കാറിൻ്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നതെന്നും എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ലെന്നും ഷാഫി കുറിച്ചു.

കുറിപ്പ് 

പ്രവർത്തിയാണ് പൊക്കം. എട്ടടിപൊക്കമുള്ള പദ്ധതികളാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവിൽ സർവീസ് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം. Najeeb Kanthapuram  എന്തിലും ഏതിലും പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ച് വാചാലരാവുന്ന ഇടതു സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക് കാണുന്നില്ല. "എട്ടുമുക്കാൽ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവർക്കറിയാം "-സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ നടത്തിയ ബോഡി ഷെയ്മിങ് പരാമർശമാണ് ; മുഖ്യമന്ത്രിയുടെ വാക്കുകൾ വേദവാക്യം പോലെ വിഴുങ്ങുന്ന ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും കേരളം കണ്ടു! അമ്പലം വിഴുങ്ങുന്ന സർക്കാറിൻ്റെ തലവൻ എത്ര വിദ്വേഷത്തോടെയാണ്  പ്രതിഷേധ സ്വരങ്ങളെ കാണുന്നത് ?

ENGLISH SUMMARY:

Shafi Parambil criticizes body shaming. Shafi Parambil condemns Kerala Chief Minister Pinarayi Vijayan's body shaming remarks in the Legislative Assembly, highlighting the achievements of Najeeb Kanthapuram and questioning the silence of leftist friends on political correctness.