sarath-s-nair-1

ആദ്യമായിട്ടാണ് ബംപര്‍ ടിക്കറ്റെടുക്കുന്നതെന്നും അടിക്കുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഓണം ബംപര്‍ ജേതാവ് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. ചെറിയ ടിക്കറ്റുകള്‍ എടുക്കുന്ന പതിവുണ്ട്. ടിക്കറ്റെടുത്ത വിവരം സഹോദരനോടു മാത്രമാണ് പറഞ്ഞത്. നറുക്കെടുപ്പ് ദിവസം ടിക്കറ്റിന് സമ്മാനം കിട്ടിയെന്നറിഞ്ഞിരുന്നു. ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം ആരോടും പറയാതിരുന്നത്. വീട്ടുകാരോടു മാത്രം പങ്കുവച്ചു. ഇന്ന് എസ്ബിഐ ബ്രാഞ്ചിലെത്തി മാനേജരുമായി സംസാരിച്ച് ഉറപ്പു വരുത്തി. ഭാവി പരിപാടികള്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. കുറച്ചു കടങ്ങളുണ്ടെന്നും ശരത് മാധ്യമങ്ങളോടു പറഞ്ഞു. Also Read: ഓണം ബംപര്‍ പെയിന്‍റ് കട ജീവനക്കാരന് ; തുറവൂര്‍ സ്വദേശി ടിക്കറ്റെടുത്തത് നെട്ടൂരില്‍ നിന്ന്

 

25 കോടിയുടെ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയ ശേഷമായിരുന്നു ശരത് മാധ്യമങ്ങളെ കണ്ടത്. കൊച്ചി നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് .  നെട്ടൂരിലെ ലതീഷിന്റെ കടയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. നെട്ടൂരില്‍ വിറ്റ TH 577825 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ജേതാവ് ആദ്യ രണ്ടു ദിവസം കാണാമറത്തായിരുന്നു. ഭാഗ്യാന്വേഷികൾ പ്രതീക്ഷിച്ചത് പോലെ ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെ. പക്ഷേ ചെറിയൊരു ട്വിസ്റ്റ്. ടിക്കറ്റ് വിറ്റത് എറണാകുളം ജില്ലയിൽ. ഭഗവതി ലോട്ടറി ഏജന്‍സി പാലക്കാട്ടുനിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

രണ്ടാംസമ്മാനം : TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619

മൂന്നാംസമ്മാനം : TA-195990, TB-802404, TC-355990, TD-235591, TE-701373, TG-239257, TH-262549, TJ-768855, TK-530224, TL-270725, TA-774395, TB-283210, TC-815065, TD-501955, TE-605483, TG-848477, TH-668650, TJ-259992, TK-482295, TL-669171

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു. 

ENGLISH SUMMARY:

Alappuzha Thuravoor native Sharath S. Nair, who won the Onam Bumper lottery, said this was the first time he had ever purchased a bumper ticket and that he never expected to win. He usually buys only small lottery tickets and had informed only his brother about this one. On the day of the draw, he learned his ticket had won a prize but waited two days to confirm it before telling anyone else. Sharath verified the win at the SBI branch today after meeting with the manager. He said he hasn’t planned anything for the future yet but mentioned having some debts to clear.