നല്ല ചൂടു കട്ടന്‍ ചായയും കൂടെ കറുമുറ മിക്സ്ചറും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കോംമ്പോയാണ്. എന്നാല്‍ ബീഫ് കൊണ്ട് മിക്സ്ചർ ഉണ്ടാക്കാമോ? അങ്ങനെ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ.

പാമ്പിനെ ഗ്രിൽ ചെയ്തത് മുതൽ ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുവരെയുള്ള വിഡിയോകൾ കാണിച്ച് ഞെട്ടിച്ച ഫിറോസ് ഈ തവണ ബീഫ് മിക്സ്ചറാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉള്ളി, വെളുത്തുള്ളി ,കടലയടക്കം ചേരുവകളുടെ കൂട്ടെല്ലാം ഫിറോസ് ചുട്ടിപ്പാറ പറയുന്നുണ്ട്.

20 കിലോ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ മിക്സ്ചറിന് ചിലവ് കൂടുതലാണെന്നും കടലയും മറ്റ് ചേരുവകള്‍ വരുമ്പോള്‍ വലിയ ചിലവാണെന്നും ചുട്ടിപ്പാറ പറയുന്നു.

ENGLISH SUMMARY:

Beef Mixture is a unique Kerala snack prepared with beef, onions, garlic, and other spices. Firoz Chuttippara has demonstrated a recipe for a large batch of beef mixture, showcasing the ingredients and the process.