കലുങ്ക് സംവാദ വേദിയില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച പുള്ള് സ്വദേശി കൊച്ചുവേലായുധന്‍റെ പുതിയ വീടിന് തറക്കല്ലിട്ടു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദറാണ് കല്ലിടല്‍ നിര്‍വ്വഹിച്ചത്.
2023ല്‍ മരം കടപുഴകി വീണാണ് തൊച്ചുവേലായുധന്റെ വീട് തകര്‍ന്നത്. അന്നു മുതല്‍ സഹായത്തിനായി പല വാതിലുകള്‍ മുട്ടി ആരും ഗൗനിച്ചില്ല. അവസാനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വേദിയില്‍ നിവേദനം കൊടുത്തു കേന്ദ്രമന്ത്രി അത് നിരസിച്ചു. എന്നാല്‍ സിപിഎം ഇടപെട്ട് കൊച്ചുവേലായുധന് വീട് പണിത് കൊടുക്കുമെന്ന് ഉറപ്പു നല്കിയിരുന്നു. അവര്‍ വാക്ക് പാലിച്ചു. കൊച്ചു വേലായുധന്‍റെ പുതിയ വീടിന് തറകല്ലിട്ടു.
സിപി എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറാണ് തറകല്ലിടല്‍ നിര്‍വ്വഹിച്ചത്. കേന്ദ്രമന്ത്രിയുടെ കലുങ്ക് സംവാദ വേദിയില്‍ കൊച്ചു വേലായുധന്‍റെ നിവേദനം സുരേഷ് ഗോപി നിരസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെ ചര്‍ച്ചാ വിഷയമായിരുന്നു. തുടര്‍ന്നാണ് സിപിഎം സഹായഹസ്തവുമായിയെത്തിയത്. അതോടെ കൊച്ചുവേലായുധന്‍റെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി.