യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി റിനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു. സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും റിനി പരാതി നൽകിയിരുന്നു.
വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവയ്ക്ക് പുറമെ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെയും റിനി പരാതി നൽകിയിട്ടുണ്ട്.
അതേ സമയം ഒരു ഓൺലൈൻ ചാനലിനോട് റിനി നടത്തിയ അഭിമുഖമാണ് ഇപ്പോൾ സൈബറിടത്ത് വൈറൽ, തനിക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ‘മോളൂസേ, ചക്കരെ നീ സുന്ദരിയാണ്’,എന്ന മെസ്സേജുകൾ വിവാദത്തിന് ശേഷം വരാറില്ലെന്നും നേരത്തെ അതുമാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും താരം പറയുന്നു.
ഇൻബോക്സിൽ വരുന്ന മെസേജിന് ഇപ്പോൾ ഇടിവ് വന്നുവെന്നും താരം പറയുന്നു. പേടിച്ചിട്ടാണോ എന്ന് ചോദ്യത്തിന് ചേട്ടൻമാരെ ആരേലും മെസേജ് അയക്കൂ എന്നാണ് റിനിയുടെ മറുപടി.