TOPICS COVERED

പഴഞ്ചന്‍ തട്ടുകടകള്‍ക്ക് പകരം കോഴിക്കോട് ബീച്ചില്‍ ന്യൂജെന്‍  സ്ട്രീറ്റ് ഫുഡ് സെന്‍റര്‍ ഒരുങ്ങുന്നു. ആധുനിക സജ്ജീകരണങ്ങളോടെ ഒരേ മാതൃകയിലുള്ള 90 തട്ടുകടകളാണ് പുതുതായി തയ്യാറാകുന്നത്.  

ബീച്ചില്‍ ഇപ്പോള്‍ കച്ചവടം നടത്തുന്ന തെരുവു കച്ചവടക്കാരെയാണ് പുതിയ ഭക്ഷണ തെരുവിലേക്ക് കോര്‍പ്പറേഷന്‍ മാറ്റുന്നത്. വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് കോര്‍പ്പറേഷനാണ്. 

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഉന്തിമാറ്റാന്‍ കഴിയുന്ന 90 കടകളാണ് ഇവിടെ ഒരുങ്ങുന്നത്. 58 കടകള്‍ പണി പൂര്‍ത്തിയാക്കി ബീച്ചിലെത്തിച്ചു. ഭക്ഷണ തെരുവ് വരുന്നതില്‍ കച്ചവടക്കാരും സന്തോഷത്തിലാണ്.  പൊതുമേഘല സ്ഥാപനമായ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ആണ് ഒരേ മാതൃകയിലുള്ള കടകള്‍ നിര്‍മ്മിക്കുന്നത്. ഒരു കടയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. മുഴുവന്‍ കടകളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താനാണ് തീരുമാനം.

ENGLISH SUMMARY:

Kozhikode Beach Street Food is undergoing a transformation with a new modern street food center. The center will feature 90 uniformly designed stalls equipped with modern facilities, offering a new experience for vendors and visitors alike.