വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രിൽ ചെയ്യുന്നതും ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുമായ നിരവധി വിഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫിറോസിന് യൂട്യൂബിൽ ഒമ്പത് മില്യണിലധികം ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ തനിക്ക് വരുന്ന കമന്‍റുകളെ പറ്റിയും ചോദ്യത്തെ പറ്റിയും പറയുകയാണ് ഫിറോസ്.
പന്നിയെ പൊരിക്കാമോ എന്ന് ചോദിച്ച് ഇഷ്ടം പോലെ കമന്റുകള്‍ വരാറുണ്ടെന്നും അത് ചെയ്യാന്‍ പറ്റാത്ത കാര്യമാണെന്നും എന്നാലും ചെയ്യാന്‍ ശ്രമിക്കുമെന്നും ഫിറോസ് പറയുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ സംസ്കാരവും വിശ്വാസവുമുണ്ടെന്നും ഒരു സംസ്കാരത്തെയും മുറിവേല്പ്പിക്കാന്‍ പാടില്ലെന്നും ഫിറോസ് പറയുന്നു.