പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇരുപത് രൂപ വീതം അധികം ഈടാക്കിയാല്‍ കുപ്പി മടക്കിനല്‍കി പണം തിരികെ നേടാനുമുണ്ട് എളുപ്പ മാര്‍ഗം. മദ്യം വാങ്ങി പുറത്തിറങ്ങിയാലുടന്‍ കൈയിലുള്ള മറ്റൊരു ബോട്ടിലില്‍ മദ്യം പകര്‍ന്ന ശേഷം ബവ്കോയില്‍ കുപ്പി തിരികെ നല്‍കുന്നതാണ് രീതി.
ഇരുപത് രൂപ അധികം ഈടാക്കുന്നതിന്‍റെ രഹസ്യമൊക്കെ മദ്യപന്മാര്‍ക്ക് നന്നായി അറിയാം. കിലോമീറ്ററുകള്‍ സഞ്ചരിച്ച് പിന്നീട് വീണ്ടും 20 രൂപയ്ക്ക് വേണ്ടി ഇവിടേക്ക് വരാന്‍ കഴിയുമോ. ഇത് വെട്ടിപ്പല്ലേ എന്നാണ് അവരുടെ ചോദ്യം.
കുടുംബശ്രീയില്‍ നിന്നും പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന ഉറപ്പ് നടപ്പായതേയില്ല. ജീവനക്കാര്‍ തന്നെ കുപ്പിക്ക് മുകളില്‍ സ്റ്റിക്കറൊട്ടിക്കണം. രസീത് നല്‍കണം. ഒഴിഞ്ഞ കുപ്പിയുമായി വരുന്നവര്‍ക്ക് പണം തിരികെ നല്‍കണം. പരീക്ഷണ പദ്ധതിയെന്നാണ് പേരെങ്കിലും ജീവനക്കാര്‍ നേരിടുന്നതും വല്ലാത്ത പരീക്ഷണമാണ്.
പലരും രഹസ്യഭാഗത്ത് കുപ്പി ഒളിപ്പിച്ചാണ് തിരികെ ഷോപ്പിലേക്ക് കൊണ്ടുവരുന്നത്. ഇത് കൈനീട്ടി വാങ്ങേണ്ട സ്ഥിതിയാണ്. അങ്ങനെ വരുമ്പോള്‍ രോഗങ്ങള്‍ പടരുമെന്ന ആശങ്കയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
മദ്യക്കുപ്പി കൊടുത്താല്‍ ഇരുപത് രൂപ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞ് റോഡരികില്‍ കിടന്ന കുപ്പിയെല്ലാം ശേഖരിച്ചെത്തിയ ആളിനോട് ഇതല്ല പണം കിട്ടുന്ന കുപ്പിയെന്നറിയിച്ചതോടെ പ്ലാസ്റ്റിക് വീപ്പയിലിട്ട് മടങ്ങുന്നതും കാഴ്ച. തട്ടുകേടില്ലാതെ നീങ്ങിയിരുന്ന മദ്യവില്‍പ്പന തകരാറിലേക്ക് പോകുന്നുവെന്നാണ് ജീവനക്കാരുടെയാകെ മുന്നറിയിപ്പ്.