ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരമാണ് ശ്രുതി തമ്പി. ടിക്‌ടോക് വീഡിയോസിലൂടെയാണ് ശ്രുതി തമ്പി ശ്രദ്ധിക്കപ്പെട്ടത്. ദുബായില്‍ ലൈവ് സ്ട്രീമിംഗ് വഴി ശ്രുതി വലിയ ആരാധകരെ സമ്പാദിച്ചിരുന്നു. ഇപ്പോഴിതാ കടുത്ത സൈബര്‍ അധിക്ഷേപത്തിന് ഇരയായിരിക്കുകയാണ് ശ്രുതി തമ്പി. ഓണത്തിന് കയ്യില്‍ ഗ്ലൗസ് ധരിച്ച് ഓണസദ്യ കഴിച്ചതാണ് വിവാദമായിരിക്കുന്നത്. ഗ്ലൗസ് ഇട്ട് ഓണസദ്യ കഴിക്കുന്നതിന്റെ വീഡിയോ താരം തന്നെയാണ് പങ്കുവച്ചത്.
‘ആദ്യമായിട്ടാണ് ഒരാള്‍ ഗ്ലൗസ് ഇട്ട് ഓണസദ്യ കഴിക്കുന്നത് കാണുന്നത്’ എന്ന് പറഞ്ഞാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഇത് മലയാളികള്‍ക്ക് അപമാനമാണെന്നും കേരളത്തിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നുമാണ് അഭിപ്രായം പങ്കുവെക്കുന്നത്.
അതേസമയം സത്യം അറിയാതെ താരത്തെ വിമര്‍ശിക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്. ഒരുപക്ഷേ കൈക്ക് മുറിവുള്ളതു കൊണ്ടോ അല്ലെങ്കില്‍ കയ്യില്‍ ആര്‍ട്ടിഫിഷ്യല്‍ നെയില്‍ വെച്ചതു കൊണ്ടോ ആയിരിക്കും ഗ്ലൗസ് അണിഞ്ഞ് സദ്യ കഴിച്ചതെന്നാണ് കമന്‍റുകള്‍. 'ഒരാളുടെ പേര്‍സണല്‍ കാര്യത്തിലേക്ക് മറ്റുള്ളവര്‍ എന്തിനാണ് ഇങ്ങനെ തലയിടുന്നത്? കഷ്ടം തന്നെ. മറ്റുള്ളവര്‍ക്ക് ഉപദ്രവം ആകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്താല്‍ പ്രതികരിച്ചാല്‍ പോരേ. അവര്‍ എങ്ങനെ കഴിക്കണം എന്നത് അവരുടെ ഇഷ്ടം ആണ്. കാണുന്നവര്‍ക്ക് ഇഷ്ടം അല്ല എങ്കില്‍ സ്‌കിപ് ചെയ്തു പോകുക. അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുക', – കമന്‍റുകള്‍ ഇങ്ങനെ പോകുന്നു.