ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എതിരെയുള്ള ഡോ. ആഷ ഉല്ലാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ന്യൂന പക്ഷ വോട്ട് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ നാല് വോട്ട് കിട്ടാൻ അയ്യപ്പ സംഗമം നടത്തുകയാണെന്ന് അവർ കുറിച്ചു. നാലു ഹൈന്ദവ വോട്ടിനു വേണ്ടി നിലപാട് മാറ്റുന്നവരല്ല സഖാക്കളെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വനിതാ മതിൽ തന്നെ തീർത്തവരാണെന്നും അവർ പരിഹസിക്കുന്നു.
രാത്രിയുടെ മറവിൽ അയ്യപ്പ ദർശനം നടത്തിച്ച ശേഷം അത് തന്റെയും സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും കഴിവായിരുന്നുവെന്ന് അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞു ലക്ഷകണക്കിന് അയ്യപ്പഭക്തരെ അവഹേളിച്ചവരെ അത്ര പെട്ടെന്ന് അയ്യപ്പ വിശ്വാസികൾ മറക്കുമെന്ന് തോന്നുന്നില്ല.
അന്ന് അയ്യപ്പ ഭക്തരെ തല്ലിച്ചതച്ചു.. ജയിലിൽ അടച്ചു... ഇന്ന് അതേ നിങ്ങൾ അവരുടെ പേരിൽ സംഗമം നടത്തുന്നു. അതേ അയ്യപ്പഭക്തരെ ക്ഷണിച്ചു വരുത്തി അവരെ തല്ലിച്ചതച്ച അതേ സ്ഥലത്ത് അവരെ ആദരിക്കുന്നു. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിൽ ശരണമന്ത്രങ്ങൾ മുഴങ്ങുന്നു.
ഹൈ കോടതി അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ, നാല് വോട്ട് നോക്കിയല്ല.. ശബരിമല വിഷയത്തിൽ നിലപാട് എടുക്കുന്നത്..
ഇപ്പോൾ ന്യൂന പക്ഷ വോട്ട് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ നാല് വോട്ട് കിട്ടാൻ അയ്യപ്പ സംഗമം നടത്തുകയാണ്. അയ്യപ്പന്റെ സന്നിധിയിൽ രഹ്‌ന ഫാത്തിമ യെയും ബിന്ദു വിനെയും കയറ്റിയ സിപിഎം, ഇലക്ഷൻ അടുക്കുമ്പോൾ ആരെ പറ്റിക്കാനാണ്.. ഈ അയ്യപ്പ സംഗമ നാടകം നടത്തുന്നത്? ഇതൊക്ക കാണുമ്പോൾ മനസ്സിലെ കനൽ കെടാതെ സൂക്ഷിക്കുന്ന ഒരു അയ്യപ്പവിശ്വാസി എന്ന നിലക്ക് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഡോ. ആഷ ഉല്ലാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.