TOPICS COVERED

വ്യത്യസ്തമായ പാചകവുമായി മലയാളികളെ രുചിയിലേക്ക് അടുപ്പിച്ച ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോയ്ക്ക് ഏറെ ആരാധകരാണുള്ളത്. വലിയ അളവിൽ ആഹാരം ഉണ്ടാക്കുന്ന യൂട്യൂബർ എന്ന നിലയിലാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍, 100 കിലോ മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, എന്നിവയടക്കമുള്ള വീഡിയോകൾ ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വൈറലായത്. ഇപ്പോഴിതാ ഒാണം പ്രമാണിച്ച് 250 വിഭവങ്ങളുമായി ഓണസദ്യ ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ.

ശര്‍ക്കര വരട്ടി, ഉപ്പേരി, പച്ചടി, അച്ചാര്‍, കൂട്ട് കറി, അവിയല്‍ തുടങ്ങി, സെയാബീവന്‍ അവിയല്‍ വരെയാണ് ഫിറോസിന്‍റെ 250 വിഭവങ്ങളിലുള്ളത്. രസം തന്നെ 10 ലധികം കൂട്ടുകളിലുണ്ട്. സാമ്പാറാകട്ടെ 5 ലധികം ഇനവും ഉണ്ട്. ഒരു രാത്രി മുഴുവന്‍ പണിയെടുത്തിട്ടാണ് ഇത്രയും വിഭവങ്ങളുള്ള ഓണസദ്യ ഒരുക്കിയതെന്ന് ഫിറോസ് പറയുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയാണ് പുതിയ വിഡിയോയിക്ക് കിട്ടുന്നത്. 

ENGLISH SUMMARY:

Firoz Chuttipara is a popular Malayalam food Youtuber known for his large-scale cooking videos. He recently prepared a massive 250-item Onam Sadhya, showcasing a wide variety of traditional Kerala dishes.