രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇന്ന് പ്രതികരിക്കുമെന്ന് മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. നേരത്തെ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സമയത്ത് പാതിരാത്രിയില്‍ അന്‍വറിനെ കാണാനായി പോയ രാഹുലിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അര്‍ധരാത്രിയില്‍ അനുനയ നീക്കവുമായി പി.വി. അന്‍വറിന്‍റെ വീട്ടിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് അന്ന് ട്രോള്‍ പൂരമായിരുന്നു. പാതിരാത്രി തലയിൽ മുണ്ടിട്ട്, അൻവറിന്റെ കാല് പിടിക്കാൻ പോയതാണോ, പകൽ ഫെയ്സ്ബുക്കിലിരുന്ന് തള്ളും രാത്രിയിൽ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിൻ, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം, എന്നിങ്ങനെ പോകുന്നു അന്നത്തെ ട്രോളുകള്‍.
നിലമ്പൂർ ഇലക്ഷൻ സമയത്ത് അർദ്ധരാത്രി വാതിൽക്കൽ മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ, രാത്രി വീട്ടിൽ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഒരു വാക്ക് പറ ഇക്കാ, ആ കോഴിയായ ചങ്കിനെ കുറിച്ച് അൻവർക്ക ഒന്നും പറഞ്ഞു കേട്ടില്ലല്ലോ, എന്നിങ്ങനെയായിരുന്നു അന്‍വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിറഞ്ഞ കമന്‍റുകള്‍. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ കാണാന്‍ അന്‍വര്‍ തീരുമാനിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് ഹൈക്കമാൻഡ്. എം.എൽ.എ സ്ഥാനത്ത് തുടരുന്നത് ചർച്ചകൾ ശക്തിപ്രാപിക്കുന്നതിനും കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിനും കാരണമാകും. അത് പാർട്ടിക്ക് ദോഷമാണെന്നുമാണ് വിലയിരുത്തൽ.കൂടുതൽ ആരോപണങ്ങളും തെളിവുകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ നിലപാട്. രാഹുൽ രാജിവെക്കണമെന്ന ആവശ്യം വി ഡി സതീശനും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിലെയും ബിജെപിയിലെയും സമാന കേസുകളിൽ നിലപാട് എടുക്കുന്നതിലും രാജി ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ.