rahul-anil-bose

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വിവാദമായിരിക്കെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി യുവ നേതാക്കള്‍ സാമൂഹ മാധ്യമങ്ങളിലും മറ്റും നടത്തുന്ന അഭിപ്രായങ്ങളെ കുറിച്ച് കെപിസിസി വക്താവ് അഡ്വ. അനിൽ ബോസിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ശ്രദ്ധേയമാകുന്നു. യുവ നേതാക്കൾ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി സ്വയം കോമാളികൾ ആകരുതെന്നും മിനിമം മര്യാദ വേണമെന്നും  അനിൽ ബോസ് പറയുന്നു

കുറിപ്പ് 

യുവ നേതാക്കൾ പൊടിക്ക് ഒന്നടങ്ങണം. അതി ഗൗരവമായി പാർട്ടി ഒരു വിഷയത്തെ നേരിടുകയും ജാഗ്രവത്തായി വിലയിരുത്തുകയും ചെയ്യുമ്പോൾ ഓൺലൈനിലും മറ്റു വാർത്താമാധ്യമങ്ങളിലും സ്വന്തം പടമിട്ടും ഇടിച്ചും യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് ആകാനുള്ള വ്യഗ്രത കാണിച്ചു ഒരു പട തന്നെ ഇറങ്ങിയിട്ടുണ്ട്. ആഗ്രഹിക്കുന്നതിനോ ആഗ്രഹങ്ങൾ പറയുന്നതിനോ ഒന്നും ആരും എതിരല്ല. പക്ഷേ സമയം വളരെ പ്രധാനമാണ്. അത് തിരിച്ചറിയണമെങ്കിൽ പാർട്ടി കൂറുണ്ടാകണം. മിനിമം മര്യാദ വേണം ഇതിൽ കൂടുതൽ പറയുന്നില്ല.ഇത്രയേ ഉള്ളൂ യുവ നേതാക്കൾ എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി സ്വയം കോമാളികൾ ആകരുത്. സന്ദർഭവും സാഹചര്യവും കണക്കിലെടുക്കാതെ കാണിക്കുന്ന നടപടികൾ കണ്ട് സങ്കടം തോന്നിയ ഒരു സഹപ്രവർത്തകന്റെ സ്നേഹാഭ്യർഥനയായി കാണുക. ആരോടും എനിക്ക് പരിഭവവും പരാതിയുമില്ല. പക്ഷെ പറയാതെ നിവർത്തിയില്ല.

ENGLISH SUMMARY:

Kerala Politics is currently seeing heated debates over Youth Congress leadership. This article covers KPCC Spokesperson Anil Bose's remarks on the behavior of young leaders in the wake of the Rahul Mamkootathil controversy.