സൈബറിടത്ത് ഇപ്പോള്‍ വൈറല്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രാഹുല്‍ മാങ്കൂട്ടവും തമ്മില്‍ നടത്തിയ പഴയ ഒരു ചാനല്‍ ചര്‍ച്ചയാണ്. ചര്‍ച്ചയ്ക്കിടെ രാഹുല്‍ മാങ്കൂട്ടം ഒട്ടകം എന്ന പേരിനോട് ചേര്‍ത്ത് ബി ഗോപാലകൃഷ്ണനെ അഭിസംബോധന ചെയ്തു. ഈ സമയം രാഹുലിനും ഒരു ഇരട്ടപേര് ഉണ്ടെന്നും സമൂഹമാധ്യമങ്ങളിലടക്കം ഇയാള്‍ കോഴി രാഹുലെന്നാണ് അറിയപ്പെടുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഈ കാര്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സൈബറിടം കുത്തിപ്പൊക്കിയിരിക്കുന്നത്.
ഈ കാര്യത്തില്‍ വ്യക്ത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ബി ഗോപാലകൃഷ്ണന്‍, താന്‍ ഒരു ചര്‍ച്ച കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു കെ എസ് യു പ്രവര്‍ത്തക വിളിച്ച് രാഹുല്‍ കോളേജില്‍ ഒരുപാട് പെണ്‍കുട്ടികളുടെ പിന്നാലെയായിരുന്നുവെന്നും അത് കൊണ്ട് അയാള്‍ക്ക് കോഴി എന്നാണ് അറിയപ്പെട്ടതെന്നും അയാള്‍ ശരിയല്ലെന്നും പെണ്‍കുട്ടി പറഞ്ഞെന്ന് ബി ഗോപാലകൃഷ്ണന്‍ പറയുന്നു. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും പരാതി ലഭിച്ചത്.