കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ജയില്‍ മെനു. തടവുകാർക്ക് നൽകേണ്ട ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചാണ് ജയില്‍ വകുപ്പും അധികൃതരും ഭക്ഷണം നല്‍കി പോരുന്നത്.
ഞായര്‍ മുതല്‍ ശനി വരെ കേരളത്തിലെ ജയിലുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്‍റെ മെനു ഇപ്രകാരമാണ്:
ഞായറാഴ്ച പ്രഭാത ഭക്ഷണമായി ഇഡലി അല്ലെങ്കില്‍ ദോശ. അതിനൊപ്പം സാമ്പാറും ചായയും. ഉച്ചയ്ക്ക് ചോറിനൊപ്പം അവിയല്‍, തീയല്‍, തൈര് എന്നിങ്ങനെയാണ് മെനു. വൈകുന്നേരം ചായയും രാത്രിയില്‍ ചോറ്, തോരന്‍, രസം എന്നിവയും തടവുകാര്‍ക്ക് ലഭിക്കും.
തിങ്കളാഴ്ച രാവിലെ ചപ്പാത്തിയും കടലക്കറിയും ചായയും. ഉച്ചയ്ക്ക് ചോറ്, മീന്‍കറി, പച്ചക്കറികള്‍, പുളിശേരി എന്നിവയാണ് ഭക്ഷണം. അത്താഴത്തിന് ചോറ്, മരച്ചീനി, രസം, അച്ചാര്‍ എന്നിവ ലഭിക്കും. മാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാറുകളാണ് സാധാരണ നല്‍കി വരുന്നത്.
ചൊവ്വാഴ്ച ദിനത്തില്‍ രാവിലെ ഉപ്പ്മാവും ഗ്രീന്‍പീസ് കറിയും ചായയുമാണ് ഭക്ഷണം. ഉച്ചഭക്ഷണമായി ചോറും അവിയലും സാമ്പാറും തൈരും. രാത്രി ചോറും ചെറുപയറുകറിയും തോരനുമാണ് ജയിലിലെ അന്തേവാസികള്‍ക്ക് നല്‍കുന്നത്.
ബുധനാഴ്ച പ്രഭാതഭക്ഷണമായി ചപ്പാത്തിയും കടലക്കറിയും നല്‍കും. ഉച്ചയ്ക്ക് ചോറും മീന്‍കറിയും അവിയലും പുളിശേരിയുമാണ് ഭക്ഷണം. രാത്രി ചോറും കിഴങ് കറിയും രസവും അച്ചാറുമാണ് നല്‍കുന്നത്.
വ്യാഴാഴ്ച ദിനത്തില്‍ ഉപ്പുമാവും ഗ്രീന്‍പീസ് കറിയുമാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ചോറും അവിയലും സാമ്പാറും തൈരും. ചോറും തോരനും തീയലുമാണ് അത്താഴം.
ചപ്പാത്തി, കടലക്കറി എന്നിവയാണ് വെള്ളിയാഴ്ച ദിനത്തിലെ പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ചോര്‍, അവിയല്‍, എരിശേരി, പുളിശേരി എന്നിവയാണ് നല്‍കുന്നത്. ചോറും തോരനും രസവുമാണ് അത്താഴത്തിന്.
ശനിയാഴ്ച ദിവസം രാവിലെ ഉപ്പ്മാവ്, ഗ്രീന്‍പീസ് കറി എന്നിവയാണ് നല്‍കുന്നത്. ഉച്ചയ്ക്ക് അല്‍പം സ്പെഷലാണ്. മട്ടന്‍ കറി ഉള്‍പ്പെടെയാണ് ഉച്ചഭക്ഷണം. ചോറ്, മട്ടന്‍കറി, തോരന്‍, പുളിശേരി എന്നിവയാണ് ഉച്ചഭക്ഷണം. രാത്രി ചോറ്, കിഴങ്ങ് കറി, രസം, അച്ചാര്‍ എന്നിവയാണ് ഭക്ഷണം.
എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പവും വൈകിട്ടും ചായ നല്‍കും.