പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുവാനുള്ള പദ്ധതിക്ക് തുടക്കമാവുകയാണെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ എന്ന നിലയ്ക്കുള്ള ഭവന പദ്ധതിയായ SMILE ആരംഭിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആദ്യഘട്ടമായി നിർമ്മിക്കുന്ന വീടുകളിൽ 5 വീടിന്റെ തറക്കല്ലിടൽ കർമ്മം ആഗസ്റ്റ് പതിനേഴാം തീയതി( ചിങ്ങം 1) നടക്കുകയാണ്.
ഇൻഡൽ ഗ്രൂപ്പ് ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണന്റെ സാനിധ്യത്തിൽ ചലച്ചിത്ര താരം ആസിഫ് അലിയാണ് തറക്കലിടുന്നത്. ഏവരുടെയും പിന്തുണയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
'ഒരു വീട് അതൊരു സ്വപ്നമാണ്. അവിടെ സന്തോഷമായും സമാധാനമായും കഴിയുക ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലും ഒന്നാണ്. ആ ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്'.– രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.