cow-attack

TOPICS COVERED

പാലക്കാട് ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്നു പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനതോട്ടത്തിൽ ഹരിദാസന്‍റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായിരുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയാണ് അക്രമണമുണ്ടായത്.

ഉച്ചക്ക് രണ്ട് മണിക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വന്ന ഹരിദാസൻ തിരിച്ച് പശുക്കളുടെ അടുത്ത് പോയപ്പോഴേക്കും പശുക്കള കാണാനില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ പറമ്പിന് സമീപത്തെ തേക്കിൽ കെട്ടിയിട്ട നിലയിൽ ഒരു പശുവിനെ കണ്ടെത്തുകയായിരുന്നു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഒന്ന് കയര്‍പ്പൊട്ടിച്ച് വീട്ടിലേക്ക് എത്തുകയും ചെയ്തു.

മറ്റൊന്നിനെ കാട്ടിൽ നിന്നും, ഒന്ന് കയർപൊട്ടിച്ച് വീട്ടിലേക്ക് എത്തുകയും ചെയ്തു. തൊഴുത്തിൽ കെട്ടിയ പശുക്കൾ പിടയുന്നതുകണ്ട് ശ്രദ്ധിച്ചപ്പോഴാണ് മൂന്ന് പശുക്കളിൽ നിന്ന് രക്തം വന്നതായി കണ്ടത്. തുടർന്ന് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചതിൽ ആന്തരിക അവയവങ്ങൾ മുറിവുള്ളതായി കണ്ടെത്തി. സംഭവത്തിൽ ഹരിദാസൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.

ENGLISH SUMMARY:

Cattle attack in Ottapalam, Palakkad, has left three cows injured, including injuries to their genitals. The incident occurred on Wednesday afternoon, and a police investigation is underway following a complaint filed by the owner, Haridasan.